കാഞ്ഞങ്ങാട്ട് അഗ്നിരക്ഷാസേന പുതിയകെട്ടിടത്തിലേക്ക്‌

Posted on: 03 Sep 2015കാഞ്ഞങ്ങാട്: മഴചാറിയാല്‍ ചോര്‍ന്നൊലിക്കുന്ന ഓടും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച കൂരയില്‍നിന്ന് തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടത്തിലേക്ക് മാറാന്‍ കാഞ്ഞങ്ങാട് അഗ്നിശമനസേനക്കിനി രണ്ടുദിവസം മാത്രം ബാക്കി. ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇരുനിലക്കെട്ടിടം ശനിയാഴ്ച മന്ത്രി രമേശ് ചെന്നിത്തല രാവിലെ 9.30-ന് ഉദ്ഘാടനം ചെയ്യും.
അഗ്നിരക്ഷാസേനയുടെ അസൗകര്യങ്ങളെക്കുറിച്ച് മാതൃഭൂമി നല്‍കിയ വാര്‍ത്തയടക്കം അന്നത്തെ ഫയര്‍ ഓഫീസര്‍ മേലധികാരികള്‍ക്ക് എഴുതിയ റിപ്പോര്‍ട്ടാണ് പുതിയകെട്ടിടം പണിയുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ ഇടപെടലും സര്‍ക്കാര്‍ അനുമതി എളുപ്പമാക്കി.
റവന്യൂവകുപ്പിന്റെ അധീനതയിലുള്ള 17 സെന്റ് ഭൂമിയിലാണ് പുതിയകെട്ടിടം ഉയര്‍ന്നത്. പോലീസ് സ്റ്റേഷന് മുമ്പിലുള്ള നിലവിലെ ഫയര്‍‌സ്റ്റേഷനോട് ചേര്‍ന്നാണ് പുതിയകെട്ടിടം പണിതത്. നാലു ഫയര്‍ എന്‍ജിന്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ള താഴത്തെ നിലയും നാല് വിശ്രമമമുറികളുമടങ്ങിയ ഒന്നാംനിലയും ഉള്‍പ്പെടുന്നതാണ് കെട്ടിടം.

More Citizen News - Kasargod