വി.മുരളീധരനെ പങ്കെടുപ്പിക്കുന്നതിനെതിരെ സി.പി.എം.

Posted on: 03 Sep 2015കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയുടെ പെരിയ കാമ്പസിലെ തറക്കല്ലിടല്‍ ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനെ പങ്കെടുപ്പിക്കുന്നതിനെതിരെ സി.പി.എം. ജില്ലാ കമ്മിറ്റി രംഗത്ത്. ജില്ലയിലെ എല്ലാ എം.എല്‍.എ.മാരെ പോലും ക്ഷണിക്കാതെ മുരളീധരനെ പ്രത്യേകമായി പങ്കെടുപ്പിക്കുന്നത് ബി.ജെ.പി.യുടെ രാഷ്ട്രീയ അല്പത്തരത്തിന് കീഴടങ്ങലാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാര്‍ ചടങ്ങുകളില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ പോലും അട്ടിമറിക്കുന്നതിനുപിന്നില്‍ ബി.ജെ.പി.ക്ക് കേന്ദ്രഭരണം കിട്ടിയതിന്റെ ഹൂങ്കാണെന്ന് സി.പി.എം. ആരോപിച്ചു. ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിത്. ഇതിന് സമ്മതംമൂളുന്ന ഉദ്യോഗസ്ഥര്‍ അപമാനകരമായ വിധേയത്വമാണ് പ്രകടിപ്പിക്കുന്നതെന്നും സതീഷ്ചന്ദ്രന്‍ ആരോപിച്ചു.

More Citizen News - Kasargod