പാതയോരത്തുനിന്ന് പവിത്രന്‍ കൊയ്‌തെടുത്തത് പത്തായംനിറയെ നെല്ല്‌

Posted on: 03 Sep 2015പെരിയ: ദേശീയപാതയോരം ഇത്തവണയും പവിത്രനെ ചതിച്ചില്ല. പാഴായിപ്പോകുന്ന പാതയോരത്തെ മണ്ണില്‍ നെല്‍ക്കൃഷിയിറക്കിയ പവിത്രന് മികവിന്റെ വിളസമൃദ്ധി. സര്‍ക്കാറിന്റെ ഹരിതയോരം പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചാണ് ചാലിങ്കാലിലെ പവിത്രന്റെ കുടുംബം വീടിന് മുന്‍വശത്തെ ദേശീയപാതയോരത്ത് കൃഷിചെയ്തുതുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലും പച്ചക്കറിയാണ് കൃഷിചെയ്തത്. മണ്ണ് കൃഷിയോഗ്യമായതോടെ ഇത്തവണ ആദ്യമായി നെല്‍ക്കൃഷി ഇറക്കുകയായിരുന്നു. നാടന്‍വിത്തിനമായ തൊണ്ണൂറാനാണ് വിതച്ചത്. സഹായത്തിന് അമ്മ നാരായണിയും ഭാര്യ അരുണയും എത്തിയിരുന്നു. മികച്ച പരിചരണംലഭിച്ചതോടെ നല്ല വിളവാണ് ലഭിച്ചത്. ഈവര്‍ഷം പുത്തരി ഉണ്ണുന്നത് ദേശീയപാതയോരത്തെ നെല്ലുകൊണ്ടാണെന്ന് പവിത്രന്‍ പറയുന്നു. ദേശീയപാതയോരം കൃഷിയിടമായതോടെ ഇവിടെ മാലിന്യം തള്ളുന്നതും നിലച്ചിരുന്നു.

More Citizen News - Kasargod