വൃക്ഷ-പച്ചക്കറി തൈകള്‍ വിതരണംചെയ്തു

Posted on: 03 Sep 2015നീലേശ്വരം: സഹകരണവകുപ്പിന്റെ 'ആലില' പദ്ധതിയുടെ ഭാഗമായി മടിക്കൈ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വൃക്ഷ-പച്ചക്കറി തൈകള്‍ വിതരണംചെയ്തു. പൂത്തക്കാല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക കെ.വി.ഗീതാകുമാരി പച്ചക്കറിത്തൈകള്‍ വിതരണംചെയ്തു. സെക്രട്ടറി പി.രമേശന്‍, വി.കെ.ശശിധരന്‍, ടി.ഉണ്ണിക്കൃഷ്ണന്‍, കെ.രാമചന്ദ്രന്‍, ടി.നാരായണന്‍, വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod