നാട്ടില്‍ സ്വൈരജീവിതം ഉറപ്പാക്കണം -റേഷന്‍ ഡീലേഴ്‌സ് അസോ.

Posted on: 03 Sep 2015കാഞ്ഞങ്ങാട്: അക്രമം വെടിഞ്ഞ് ജനങ്ങള്‍ക്ക് സ്വൈരജീവിതം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ശശീധരന്‍ അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി സി.വി.മുഹമ്മദ്, നാരായണന്‍ നമ്പ്യാര്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പവിത്രന്‍, ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, നടരാജന്‍, ബാലകൃഷ്ണ ബല്ലാള്‍, സതീശന്‍, സുരേശന്‍ എന്നിവര്‍ സംസാരിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.വി.സുരേഷ്, ഹരീഷ് പി.നായര്‍ എന്നിവരെ പാന്നാടയണിയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെ കാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു.

More Citizen News - Kasargod