സ്‌കോളര്‍ഷിപ്പ് ഹെല്പ് ഡസ്‌ക്‌

Posted on: 03 Sep 2015ൃക്കരിപ്പൂര്‍: എസ്.എസ്.എല്‍.സി. ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ 55 ശതമാനം മാര്‍ക്ക് നേടി ജയിച്ച് തുടര്‍പഠനം നടത്തുന്ന ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഹെല്‍പ്പ് ഡസ്‌ക് അഞ്ചിന് 10മണിക്ക് തൃക്കരിപ്പൂര്‍ ബാഫഖി തങ്ങള്‍ സൗധത്തില്‍ പ്രവര്‍ത്തിക്കും.

റേഷന്‍കാര്‍ഡ് തെറ്റുതിരുത്താന്‍ സൗകര്യംവേണം

തൃക്കരിപ്പൂര്‍:
പുതിയ റേഷന്‍കാര്‍ഡുകളിലെ തെറ്റ്തിരുത്താനുള്ള സൗകര്യം റേഷന്‍കടകള്‍വഴി വേണമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം സത്താര്‍ വടക്കുമ്പാട് ആവശ്യപ്പെട്ടു.
റേഷന്‍കാര്‍ഡുകളിലെ തെറ്റുതിരുത്താന്‍ ഓണ്‍ ലൈനിലുള്ള സൗകര്യം സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവര്‍ക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഓണാഘോഷം

ഉദിനൂര്‍:
സെന്‍ട്രല്‍ യൂനിറ്റി ഉദിനൂര്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, പുരുഷ-വനിതാ കമ്പവലി, ഇഷ്ടികപിടിത്തം, ഷൂട്ടിങ് റേസ്, അടുക്കള ക്വിസ്സ്, ബോള്‍ ഷൂട്ടിങ്ങ് തുടങ്ങിയ കായികമത്സരങ്ങളും കലാമത്സരങ്ങളും നടത്തി. ജൂനിയര്‍ മജീഷ്യന്‍ അനിരുദ്ധ് നീലേശ്വരം ഒരുക്കിയ മിനി മാജിക്ക് ഷോ, ചെറുവത്തൂര്‍ ഓട്ടോഡ്രൈവേഴ്‌സിന്റെ ഹൃദയരാഗം സിനിട്രാക്ക് ഗാനമേള എന്നിവ അരങ്ങേറി. ക്ലബ് പ്രസിഡന്റ് വി.വി.അനില്‍കുമാര്‍ സമ്മാനദാനം നടത്തി .

More Citizen News - Kasargod