എല്‍.ഐ.സി. ഇന്‍ഷുറന്‍സ് ദിനം ആഘോഷിച്ചു

Posted on: 03 Sep 2015നീലേശ്വരം: എല്‍.ഐ.സി.യുടെ 59-ാം ഇന്‍ഷുറന്‍സ് ദിനം നീലേശ്വരം ശാഖയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. എല്‍.ഐ.സി. വജ്രജൂബിലി ആഘോഷവും ഇതോടൊപ്പം നടന്നു. നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. ശാഖാ മാനേജര്‍ വി.മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. വി.സി.പദ്മനാഭന്‍, കെ.പ്രസാദ്, ടി.ടി.ബാലചന്ദ്രന്‍, രമേഷ് പുതിയറക്കല്‍, അസി. മാനേജര്‍ പി.പ്രകാശന്‍, പി.ബാലന്‍ നായര്‍, കെ.അമ്പു, കെ.സുമിത്രന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു. എല്‍.ഐ.സി. ഏജന്റുമാരും പോളിസി ഉടമകളും പങ്കെടുത്തു.

More Citizen News - Kasargod