ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം

Posted on: 03 Sep 2015നീലേശ്വരം: പള്ളിക്കര കുമാരന്‍കുളങ്ങര ലക്ഷ്മീനാരായണക്ഷേത്രത്തില്‍ സപ്തംബര്‍ അഞ്ചിന് ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷിക്കും. ശനിയാഴ്ച രാവിലെ ഉദയംമുതല്‍ അസ്തമനംവരെ അഖണ്ഡനാമജപം നടക്കും. ഉച്ചയ്ക്ക് വിഷേഷാല്‍ പൂജകള്‍ക്കുശേഷം നിറമാല, വൈകുന്നേരം നാമജപ പ്രദക്ഷിണം, ദീപാരാധന, തായമ്പക, ഭജനയും രാത്രി ദശപുഷ്പങ്ങള്‍കൊണ്ട് അര്‍ഘ്യപൂജയം ഉണ്ടായിരിക്കും. വഴിപാടുകള്‍ക്കും മറ്റും 0467 2281669, 9446741743, 9495461116 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
നീലേശ്വരത്തെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശനിയാഴ്ച ശ്രീകൃഷ്ണജന്മാഷ്ടമിയുടെ ഭാഗമായി ശോഭായാത്ര നടത്തും. നീലേശ്വരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ശോഭായാത്ര നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ച് വന്‍ ശോഭായാത്രയായി തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രപരിസരത്ത് സമാപിക്കും.

More Citizen News - Kasargod