ഡി.വൈ.എഫ്.ഐ. മാനവ സൗഹൃദസംഗമം സംഘടിപ്പിച്ചു

Posted on: 03 Sep 2015നീലേശ്വരം: ഡി.വൈ.എഫ്.ഐ. നീലേശ്വരം ബ്ലോക്ക് കമ്മിറ്റി 'നമ്മളൊന്ന്' മാനവസൗഹൃദ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഉദ്ഘാടനംചെയ്തു. കോണ്‍ഗ്രസ്സും ബി.ജെ.പി.യും വര്‍ഗീയശക്തികളെ താലോലിച്ചുകൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഈ നീക്കത്തിനെതിരെ യുവജനങ്ങള്‍ ജാഗരൂകരാകണമെന്നും സ്വരാജ് പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്ന വര്‍ഗീയനയംതന്നെയാണ് ബി.ജെ.പി.യും തുടരുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാറും ഇതിന്റെ ആവര്‍ത്തനമാണെന്ന് സ്വരാജ് ആരോപിച്ചു. പ്രസിഡന്റ് പി.കെ.രതീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.പ്രകാശന്‍, നഗരസഭാധ്യക്ഷ വി.ഗൗരി, പി.മണി, കെ.രേണുക, സെക്രട്ടറി സി.സുരേശന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod