യാത്രാദുരിതംനേരിട്ടവര്‍ക്ക് സഹായവുമായി സായിദാസ്‌

Posted on: 03 Sep 2015നീലേശ്വരം: ഹര്‍ത്താല്‍, പണിമുടക്ക് ദിവസങ്ങളില്‍ നീലേശ്വരത്തെ കെ.വി.സായിദാസിന് വിശ്രമമില്ല. റെയില്‍വേസ്റ്റേഷനിലും ആസ്​പത്രിയിലും മറ്റും എത്തിച്ചേരേണ്ടവര്‍ക്ക് സഹായവുമായി തന്റെ ഇരുചക്രവാഹനത്തില്‍ സായിദാസ് ഉണ്ടാവും. രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമാണ് പരിഗണന. എന്നാല്‍, അത്യാവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരെയും സഹായിക്കും.
ദേശീയപണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച നീലേശ്വരം റെയില്‍വേസ്റ്റേഷനിലും താലൂക്ക് ആസ്​പത്രിയിലുമായി 47 പേരെയാണ് സായിദാസ് എത്തിച്ചത്. നീലേശ്വരത്തെ ശ്രീസായി സ്റ്റുഡിയോ ഉടമയായ സായിദാസ് ഒഴിഞ്ഞവളപ്പ് അനന്തന്‍പള്ള സ്വദേശിയാണ്. 165-ഓളം വൃക്കരോഗികളായ നിര്‍ധനര്‍ക്ക് ഡയാലിസിസിനുള്ള സാമ്പത്തികസഹായം നല്കിയിട്ടുണ്ട്. അരയ്ക്കുതാഴെ തളര്‍ന്നവരും അപകടത്തില്‍പ്പെട്ടും മറ്റും യാത്രചെയ്യാന്‍ പറ്റാത്ത 35 പേര്‍ക്ക് വീല്‍ച്ചെയറും നിര്‍ധനരും പഠനത്തില്‍ മിടുക്കരുമായ 30 പേര്‍ക്ക് സാമ്പത്തികസഹായവും നല്കി. നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലൂബ്ബിന്റെ സജീവ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയുടെ പ്രവര്‍ത്തകനുമാണ്

More Citizen News - Kasargod