ബാലഗോകുലം ശോഭായാത്ര

Posted on: 03 Sep 2015തൃക്കരിപ്പൂര്‍: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ നടക്കുന്ന മഹാശോഭായാത്രയുടെ മുന്നോടിയായി പതാകദിനം ആചരിച്ചു. അഞ്ചിന് നടക്കുന്ന ശോഭായാത്രയുടെ അനുബന്ധമായി ഗോപൂജ, ഉറിയടി, ചിത്രരചനാ മത്സരം, ചിത്രപ്രദര്‍ശനം എന്നിവ നടക്കും. ഇടയിലക്കാട്, മീലിയാട്ട്, പേക്കടം, വയലൊടി, തെക്കുമ്പാട്, തങ്കയം, ചെറുകാനം, കൊയോങ്കര, നടക്കാവ്, ഉദിനൂര്‍ എന്നീ പത്ത് കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ തങ്കയം മുക്കില്‍ കേന്ദ്രീകരിച്ച് തൃക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ സമാപിക്കും.

ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അനുശോചിച്ചു

തൃക്കരിപ്പൂര്‍:
വെടിയേറ്റുമരിച്ച പ്രമുഖ കന്നഡ സാഹിത്യകാരന്‍ മല്ലേശപ്പ കല്‍ബുര്‍ഗിയുടെ വിയോഗത്തില്‍ ഗ്രന്ഥശാലകളുടെ തൃക്കരിപ്പൂര്‍ പഞ്ചായത്ത്തല നേതൃസമിതി അനുശോചിച്ചു. പി.വി.ദിനേശന്‍ അധ്യക്ഷതവഹിച്ചു.
പി.വേണുഗോപാലന്‍, വി.കെ.രതീശന്‍, കെ.വി.കൃഷ്ണപ്രസാദ്, വി.എം.ബാലകൃഷ്ണന്‍, പി.ശ്രീധരന്‍, പി.കുഞ്ഞമ്പു, ടി.വി.വിജയന്‍, പി.പി.മനോഹരന്‍, കെ.ഭാസ്‌കരന്‍, കെ.വി.കരുണാകരന്‍, പി.രാജേഷ്, കെ.പി.സുരേശന്‍, പി.വി.രാജേന്ദ്രന്‍, കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod