ജൈവകൃഷിയില്‍ വിജയവുമായി കീക്കാങ്കോട്ട് സംഘചേതന

Posted on: 03 Sep 2015മടിക്കൈ: ജൈവ പച്ചക്കറികൃഷിയില്‍ കീക്കാങ്കോട്ട് സംഘചേതന പുരുഷ സ്വയംസഹായ സംഘത്തിന് നൂറുമേനി വിജയം. തരിശായിക്കിടന്ന ഒന്നര ഏക്കര്‍ പ്രദേശത്താണ് പച്ചക്കറി കൃഷിചെയ്തത്.
ആദ്യഘട്ട വിളവെടുപ്പില്‍ ഒമ്പത് ക്വിന്റലോളം പച്ചക്കറി ലഭിച്ചു. മടിക്കൈ കൃഷിഭവന്റെ സഹകരണവുമുണ്ടായിരുന്നു. വെണ്ട, പയര്‍, പടവലം, പാവല്‍, മത്തന്‍ എന്നിവയാണ് കൃഷിചെയ്തത്.
മടിക്കൈ ഗ്രാമപ്പഞ്ചായത്ത് അംഗം വി.നളിനി വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. കെ.ബാബു, മടിക്കൈ കൃഷിഭവന്‍ അസി. കൃഷി ഓഫീസര്‍ ബൈജു, പി.ഷാജി, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod