തോട്ടുകരപാലം പണി തുടങ്ങണം

Posted on: 03 Sep 2015പടന്ന: പടന്ന, പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടുകര പാലത്തിന്റെ പണി തുടങ്ങമെന്ന് ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) പടന്ന ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി പി.എ.റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം.നാരായണന്‍, ടി.പി.മുഹമ്മദ് കുഞ്ഞി, കെ.മോഹനന്‍, കെ.രവി, പി.പി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. തെക്കേക്കാടി-പടന്ന കടപ്പുറം തൂക്കുപ്പാലം പണി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികള്‍: പി.പി.ശ്രീധരന്‍ (പ്രസി.), പി.പി.വിജീഷ് (വൈസ് പ്രസി.), എം.പി.മുഹമ്മദലി (സെക്ര.), എ.സജേഷ് (ജോ. സെക്ര.), ആര്‍.ബിനു (ഖജാ.).

More Citizen News - Kasargod