പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കണം-ധീവരസഭ

Posted on: 03 Sep 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ഏതാനും തരകന്‍മാര്‍ കായികബലം ഉപയോഗിച്ച് കൈയടക്കുന്നത് തടഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അജാനൂര്‍, തൈക്കടപ്പുറം, പുഞ്ചാവി, തൃക്കരിപ്പൂര്‍, കരിവെള്ളൂര്‍, പിലിക്കോട്, വലിയപറമ്പ്, ചെറുവത്തൂര്‍ പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി സ്ത്രീകള്‍, സൈക്കിളില്‍ വില്പന നടത്തുന്നവര്‍, തലച്ചുമടായി കൊണ്ടുപോകുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാലാകാലങ്ങളായി മീന്‍ ലഭിച്ചുകൊണ്ടിരുന്ന തുറമുഖത്ത് നാലോ, അഞ്ചോ വരുന്ന തരകന്‍മാരുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് യു.എസ്.ബാലന്‍ അറിയിച്ചു.
തൊഴിലാളികളുടെ സംരക്ഷണത്തിന് തുറമുഖത്ത് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്നും ധീവരസഭ ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്കി.

More Citizen News - Kasargod