മധൂരില്‍ യക്ഷോത്സവം തുടങ്ങി

Posted on: 03 Sep 2015മധൂര്‍: മധൂര്‍ ബൊഡ്ഡജ യക്ഷഭാരതി കലാസംഘത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം തുടങ്ങി. വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ യക്ഷഗാന സംഘങ്ങളുടെ യക്ഷോത്സവം ചൊവ്വാഴ്ച തുടങ്ങി. സപ്തംബര്‍ അഞ്ച് വരെയാണ് പരിപാടി. തന്ത്രി ഉളിയത്തായ വിഷ്ണു ആസ്ര ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. താരാനാഥ് മധുര്‍, വാമന ആചാര്യ, മധുര്‍ വെങ്കടകൃഷ്ണ, കെ.വിഷ്ണുഭട്ട്, കെ.ഗോപാലകൃഷ്ണ അഡിഗ, വേണുഗോപാല കല്ലൂരായ, സുന്ദരകൃഷ്ണ, എം.സീതാരാമ, സുജാത പട്ടേരി, മംഗളഗൗരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod