മുസ്ലിം ലീഗ് ധര്‍ണ നടത്തി

Posted on: 02 Sep 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്ക് ആസ്​പത്രിയിലെ ശിശുരോഗ വിദഗ്ധനെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് തങ്കയം ശാഖാ കമ്മിറ്റി തൃക്കരിപ്പൂര്‍ താലൂക്ക് ആസ്​പത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി.
എ.ജി.നൂറുല്‍ അമീന്‍ ഉദ്ഘാടനംചെയ്തു. വി.പി.അസ്സിനാര്‍ ഹാജി അധ്യക്ഷനായിരുന്നു. എ.ജി.സി.ഷംഷാദ്, സി.മാഹിന്‍, ജാബിര്‍ തങ്കയം, എം.ടി.പി.അജ്മല്‍, എം.ടി.പി.ഷംസീര്‍, നൗഫല്‍ തങ്കയം എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod