പിഫസോ മാതൃകം കലാകായിക പരിപാടികള്‍ നടത്തി

Posted on: 02 Sep 2015ചെറുവത്തൂര്‍: വൈധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മാതൃകം പെണ്‍കൂട്ടായ്മ. കുട്ടികള്‍ക്കും അമ്മമാര്‍ക്കും പുരുഷന്മാര്‍ക്കും പൊതുവിഭാഗത്തിനുമായി ഫൈനാര്‍ട്‌സ് അങ്കണത്തില്‍ കലാകായിക സാംസ്‌കാരിക മത്സരങ്ങള്‍ നടത്തി.
അടുക്കള ക്വിസ് മുതല്‍ പൊട്ടറ്റോ ഗാതറിങ് വരെ ഇവയില്‍പ്പെടും. ചൂല്‍ നിര്‍മാണം, തീറ്റമത്സരം, നിമിഷ പ്രസംഗം എന്നിവ മത്സരയിനങ്ങളായപ്പോള്‍ ആസ്വാദകരായെത്തിയവരും മത്സരാര്‍ഥികളായി. ചതയദിനത്തില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അന്താക്ഷരി നടത്തി.
സമാപന സമ്മേളനം എഴുത്തുകാരി ഡോ. പി.കെ.ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്തു. വി.എം.പുഷ്പവല്ലി അധ്യക്ഷതവഹിച്ചു. എ.വി.ബാബു, ടി.വി.വിനോദ്കുമാര്‍, കെ.പ്രേമലത, സെയ്ദ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ബാലവേലയ്‌ക്കെതിരെ പ്രചാരണവുമായി ഭാരതപര്യടനത്തിനിറങ്ങിയ ടി.വി.ശ്രീജിത്ത്, കെ.ഇ.രോഹിത്, എം.ശ്രീരാഗ്, കെ.നിഥിന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ചരട്കുത്തി കോല്‍ക്കളിയും അരങ്ങേറി.

More Citizen News - Kasargod