സത്യാഗ്രഹം നടത്തി

Posted on: 02 Sep 2015മഞ്ചേശ്വരം: അശാസ്ത്രീയമായി മാലിന്യപ്പിറ്റുണ്ടാക്കിയ ഫ്ലറ്റ് സമുച്ചയത്തിന് നമ്പര്‍ നല്‍കിയ മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ മംഗല്‍പാടി പൗരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. ശാസ്ത്രീയമായി മാലിന്യപ്പിറ്റ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ നല്‍കിയ പരാതി പഞ്ചായത്തധികൃതര്‍ പരിഗണിച്ചില്ല. അശാസ്ത്രീയമായ ഫ്ലറ്റുകളുടെ നിര്‍മാണംമൂലം പരിസരവാസികളുടെ കുടിവെള്ളം മലിനമായതിനെത്തുടര്‍ന്ന് മൂന്നുവര്‍ഷമായി കേസിലും സമരത്തിലുമാണ്. മാലിന്യപ്പിറ്റ് ശാസ്ത്രീയമായി പണിയുക, നിര്‍ദിഷ്ട മലിനജല സംസ്‌കരണ പ്ലാന്റും ഓവുചാലും ഉടന്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യാഗ്രഹം. രവീന്ദ്ര പരമേശ്വര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സീഗന്റടി അധ്യക്ഷതവഹിച്ചു. ഫാറൂഖ്, ബി.എം.അബ്ദുള്‍ഖാദര്‍, രാമകൃഷ്ണന്‍, അബ്ദുള്‍ അസീസ്, മുഹമ്മദ് കായിക്കമ്പ, കൊട്ടാരം അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod