പണിമുടക്ക്: ഇന്ന് തൊഴിലാളി പ്രകടനങ്ങളും പൊതുയോഗവും

Posted on: 02 Sep 2015കാസര്‍കോട്: സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയപണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ബുധനാഴ്ച പൊതുയോഗം നടത്തും. രാവിലെ പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. അതത് സ്ഥലങ്ങളില്‍തന്നെ ഉച്ചഭക്ഷണമുള്‍പ്പെടെ പാകംചെയ്ത് കഴിച്ചുകൊണ്ട് തൊഴിലാളികള്‍ മുഴുവന്‍ സമയവും പണിമുടക്കിന്റെ ഭാഗമാകും. ഹൊസങ്കടി, കുമ്പള, കാസര്‍കോട്, പാലക്കുന്ന്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പൊതുയോഗം. പണിമുടക്കുദിവസം തൊഴിലാളികള്‍ പഞ്ചായത്തുകേന്ദ്രങ്ങളില്‍ പ്രകടനംനടത്തും. ചൊവ്വാഴ്ച വിവിധകേന്ദ്രങ്ങളില്‍ മൈക്ക്പ്രചാരണം നടത്തി.

More Citizen News - Kasargod