ബേക്കലും തൃക്കരിപ്പൂരും കുമ്പളയും ഇനി 'ആദര്‍ശ്' സ്റ്റേഷനുകള്‍

Posted on: 02 Sep 2015കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍കൂടി ആദര്‍ശ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ബേക്കല്‍ഫോര്‍ട്ട്, തൃക്കരിപ്പൂര്‍, കുമ്പള എന്നിവയാണ് 2015-16 റെയില്‍വേ ബജറ്റിന്റെ തുടര്‍ച്ചയായി ആദര്‍ശ് സ്റ്റേഷനുകളായത്. രാജ്യത്തെ 200 ആദര്‍ശ് സ്റ്റേഷനുകളുടെ പട്ടികയിലാണ് ഇവയും ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടെ ജില്ലയിലെ 11 സ്റ്റേഷനുകള്‍ ആദര്‍ശ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് പി.കരുണാകരന്‍ എം.പി.ക്ക് ഇതുസംബന്ധിച്ച മറുപടി നല്കിയത്. ഇക്കഴിഞ്ഞ റെയില്‍വേ ബജറ്റ് വേളയില്‍ എം.പി. മണ്ഡലത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച വിശദമായ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പുതുതായി പ്രഖ്യപിച്ച ആദര്‍ശ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആദര്‍ശ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ റെയില്‍വേ വികസനത്തിനു കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പി.കരുണാകരന്‍ എം.പി. വ്യക്തമാക്കി.

More Citizen News - Kasargod