നളിന്‍കുമാര്‍ കട്ടീല്‍ ഭെല്‍ സന്ദര്‍ശിച്ചു

Posted on: 02 Sep 2015കാസര്‍കോട്: ബി.ജെ.പി.യുടെ കേരള ഘടകത്തിന്റെ ചുമതലയുള്ള കര്‍ണാടക എം.പി. നളിന്‍കുമാര്‍ കട്ടീല്‍ ചൊവ്വാഴ്ച ഭെല്‍-ഇ.എം.എല്‍. സന്ദര്‍ശിച്ചു. ബി.എം.എസ്. എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. ബി.ജെ.പി., ബി.എം.എസ്. ജില്ലാ ഭാരവാഹികള്‍ക്കൊപ്പം കമ്പനി എം.ഡി.യുമായി അദ്ദേഹം ചര്‍ച്ച നടത്തി. കമ്പനിയുടെ സമഗ്രവികസനം, ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥകളിലെ പ്രശ്‌നം, കാന്റീന്‍, സ്വീപ്പര്‍ തസ്തികയിലുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ എന്നിവ ചര്‍ച്ച ചെയ്തു. പ്രശ്‌നപരിഹാരങ്ങള്‍ക്കായി കേന്ദ്രമന്ത്രിസഭയില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുമാസത്തിനകം കേന്ദ്ര ഖന-വ്യവസായ സഹമന്ത്രി ജി.എം.സിദ്ധേശ്വര കമ്പനി സന്ദര്‍ശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഭെല്‍-ഇ.എം.എല്‍. എം.ഡി. എസ്.ബസു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. എം.പി.ക്കൊപ്പം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടി, സംസ്ഥാന കമ്മിറ്റിയംഗം പി.പരമേശ്വരന്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭെല്‍ എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.ജി.സാബു, ഓമനക്കുട്ടന്‍ പിള്ള, ആനന്ദ്, വേലായുധന്‍ എന്നിവര്‍ ജീവനക്കാര്‍ക്കുവേണ്ടി അദ്ദേഹത്തിന് നിവേദനം നല്‍കി.

More Citizen News - Kasargod