കള്ളാര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന് തറക്കല്ലിടല്‍ അഞ്ചിന്

Posted on: 02 Sep 2015രാജപുരം: കള്ളാര്‍ ഗ്രാമപ്പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ അഞ്ചിന് രാവിലെ 11.30ന് ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.
1.90 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. കുട്ടികള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഉപയോഗപ്രദമാകുന്ന ഫിസിയോതെറാപ്പി യൂണിറ്റും ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിക്കുമെന്ന് കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വരഭട്ട്, വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ്, ബ്ലോക്ക്പഞ്ചായത്തംഗം എം.യു.തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ഗോപി, പി.ഗീത, അബ്രഹാം കടുതോടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod