ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം നാലിന്‌

Posted on: 02 Sep 2015കാസര്‍കോട്: ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ വിവിധ പഠനങ്ങള്‍ പുസ്തകമായി. തുളുഭാഷയും സംസ്‌കാരവും, മതസൗഹാര്‍ദ അടയാളങ്ങള്‍ എന്നീ പേരുകളിലുള്ള പുസ്തകങ്ങള്‍ വെള്ളിയാഴ്ച പ്രകാശനംചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അറിയിച്ചു. രണ്ടുമണിക്ക് ഡി.പി.സി. ഹാളില്‍ കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ പുസ്തകപ്രകാശനം നിര്‍വഹിക്കും. വിദ്യാഭ്യാസ സാംസ്‌കാരികമേഖലയിലെ പ്രമുഖരുടെ സഹായത്തോടെയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. ഡോ. സി.ബാലന്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod