ലൈബ്രേറിയന്‍സ് യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു

Posted on: 02 Sep 2015നീലേശ്വരം: കേരള സ്റ്റേറ്റ് േൈലബ്രറിയന്‍സ് യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു. ഗ്രന്ഥശാലാ ലൈബ്രേറിയന്മാര്‍ക്ക്, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് നല്കുന്നതിന് തുല്യമായ വേതനം നല്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനംചെയ്തു. കെ.പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, ജില്ലാ സെക്രട്ടറി യു.വി.ശശി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി.വി.സീമ (പ്രസി.), വി.കെ.ബാലന്‍, പി.ശകുന്തള (വൈ. പ്രസി.), യു.വി.ശശി (സെക്ര.), പി.ലിനീഷ്, പാര്‍വതി മഞ്ചേശ്വരം (ജോ. സെക്ര.).

More Citizen News - Kasargod