നടപ്പാലം തുറന്നു; ഏച്ചിക്കാട്ടുകാര്‍ക്ക് ഇനി ഭീതിയില്ലായാത്ര

Posted on: 02 Sep 2015പെരിയ: മൂന്നുപതിറ്റാണ്ട്കാലമായി കമുകിന്‍പാലത്തില്‍ അപകടയാത്രനടത്തിയ ഏച്ചിക്കാട്ടുകാര്‍ക്ക് ഇനി ഭിതിയില്ലാത്തയാത്ര. മീങ്ങോത്ത് തോടിന് നടപ്പാലംനിര്‍മിച്ചതോടെ ഏച്ചിക്കാട്ട് പ്രദേശത്തുകാരുടെ വര്‍ഷങ്ങളായുള്ള മുറവിളിക്കാണ് പരിഹാരമായത്.
ഓരോ മഴക്കാലവും ഭീതിയോടെയായിരുന്നു ഇവിടെയുള്ളവര്‍ തോട്കടന്നിരുന്നത്.

പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ തനത്ഫണ്ട് ഉപയോഗിച്ച് മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാലംനിര്‍മിച്ചത്. രണ്ടുവര്‍ഷംമുമ്പ് ഒരാള്‍ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. മീങ്ങോത്തുനിന്ന് അമ്പലത്തറ സ്‌കൂളിലേക്കും ടൗണിലേക്കും യാത്രാസൗകര്യവുമൊരുങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ നടപ്പാലം നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തു. വാര്‍ഡംഗം എന്‍.പ്രേമസുധ അധ്യക്ഷതവഹിച്ചു. പി.രാഘവന്‍ നായര്‍, കെ.വി.നാരായണന്‍, എ.വി.കെ. മണിയാണി എന്നിവര്‍ സംസാരിച്ചു. എ.കൃഷ്ണന്‍ സ്വാഗതവും കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod