വായനശാലാ കെട്ടിടം ഉദ്ഘാടനംചെയ്തു

Posted on: 02 Sep 2015ബെള്ളൂര്‍: ലോകബാങ്ക് ഫണ്ടുപയോഗിച്ച് നിര്‍മിച്ച ബെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് വായനശാലാ കെട്ടിടം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. അന്തരിച്ച തുളു കവി ഡോ. വെങ്കിട്ടരായ പുണിഞ്ചിത്തായയുടെ നാമധേയത്തിലായിരിക്കും ലൈബ്രറി അറിയപ്പെടുക.
പഞ്ചായത്ത് പ്രസിഡന്റ് എ.കെ.കുശല ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് മുഖ്യാതിഥിയായിരുന്നു. 2013-14 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച അങ്കണവാടി പ്രവര്‍ത്തകരായി തിരഞ്ഞെടുക്കപ്പെട്ടവരെ പരിപാടിയില്‍ എം.എല്‍.എ. ആദരിച്ചു. കാസര്‍കോട് ഗവ. കോളേജ് റിട്ട. പ്രൊഫസര്‍ ശ്രീനാഥ്, കാസര്‍കോട് ഗവ. കോളേജ് അസി. പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ബെളളൂര്‍, പി.കെ.ഷെട്ടി, എം.ശ്രീപതി, സുലേഖ, ബാബു അനെക്കള, എം.ശ്രീധര, കെ.ശ്യാംഭട്ട് എന്നിവര്‍ സംസാരിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് ലൈബ്രറി ഉപയോഗിക്കാം.

More Citizen News - Kasargod