ആദര്‍ശ് പദ്ധതിയില്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പ് നടത്തി

Posted on: 02 Sep 2015നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്ത് 'ആദര്‍ശ് ഗ്രാമം' പദ്ധതിയുടെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ് ജില്ലാ ചാപ്റ്ററും നീലേശ്വരം റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോയിത്തട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണന്‍ ഉദ്ഘാടനംചെയ്തു. ഐ.എ.പി. ജില്ലാ പ്രസിഡന്റ് ഡോ. വി.സുരേശന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ടി.വി.പദ്മനാഭന്‍, ഡോ. പ്രവീണ്‍ അറോറ, ഡോ. സി.കെ.നാരായണന്‍, ഡോ. വി.ആര്‍.സുഗതന്‍ എന്നിവര്‍ കുട്ടികളെ പരിശോധിച്ചു. ക്ലബ് പ്രസിഡന്റ് എം.മുരളീധരന്‍ നമ്പ്യാര്‍, കെ.എം.രമേശന്‍ എന്നിവര്‍ സംസാരിച്ചു. 130 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

More Citizen News - Kasargod