ജില്ലാ നീന്തല്‍പരിശീലനം സമാപിച്ചു

Posted on: 01 Sep 2015നീലേശ്വരം: ജനമൈത്രി പോലീസും ജില്ലാ അക്വാറ്റിക് അസോസിയേഷനും പള്ളിക്കര കോസ്‌മോസ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നീന്തല്‍ പരിശീലനം സമാപിച്ചു. ജില്ലാ അമേച്വര്‍ അത്!ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പള്ളിപ്പുറം രാജീവന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം എസ്.ഐ. പി.നാരായാണന്‍, പരിശീലകന്‍ എം.ടി.പി.സൈഫുദ്ദീന്‍, കെ.ഒ.വി.ഗോപാലന്‍, വി.വി.ശ്രീജിത്ത്, പി.വി.പ്രഭാകരന്‍, പി.വി.ചന്ദ്രമോഹനന്‍ എന്നിവര്‍ സംസാരിച്ചു.

സൗജന്യ എന്‍ട്രന്‍സ് കോച്ചിങ്

നീലേശ്വരം:
ജേസി എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഈ വര്‍ഷംമുതല്‍ പഠിക്കാന്‍ സമര്‍ഥരായ എസ്.സി./എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി എന്‍ട്രന്‍സ് കോച്ചിങ് നടത്തും. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്കുന്നതിനുള്ള അപേക്ഷയും ക്ഷണിച്ചു. അപേക്ഷകള്‍ ജേസി എഡ്യുക്കേഷണല്‍ ട്രസ്റ്റ്, തളിയില്‍ ക്ഷേത്രത്തിന് സമീപം, നീലേശ്വരം എന്ന വിലാസത്തിലോ jcinileswar@gmail.com മെയിലിലോ അയക്കണം. ഫോണ്‍: 0467 2282450. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സപ്തംബര്‍ 10.

അധ്യാപക നിയമനം

നീലേശ്വരം:
കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്‌സിന് വൊക്കേഷണല്‍ ടീച്ചറുടെ ഒഴിവുണ്ട്. സപ്തംബര്‍ മൂന്നിന് രാവിലെ 10-ന് ഓഫീസില്‍ എത്തിച്ചേരണം.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വി.പി.പി. സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ എന്നീ ഒഴിവുകളുണ്ട്.
ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, വി.എച്ച്.എസ്.ഇ. അഗ്രിക്കള്‍ച്ചറും ബി.എസ്സി. ബോട്ടണിയും യോഗ്യതയുള്ളവര്‍ക്ക് മൂന്നിന് 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

More Citizen News - Kasargod