രക്ഷാബന്ധന്‍ പരിപാടിക്കിടയില്‍ സംഘര്‍ഷം; പോലീസ് ഇടപെട്ട് ഒഴിവാക്കി

Posted on: 01 Sep 2015നീലേശ്വരം: നഗരസഭയിലെ ചാത്തമത്ത് രക്ഷാബന്ധന്‍ പരിപാടി സി.പി.എം. പ്രവര്‍ത്തകര്‍ തടയാന്‍ എത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. പോലീസിന്റെ ഇടപെടല്‍മൂലം പ്രശ്‌നങ്ങള്‍ ഒഴിവായി. ചാത്തമത്തെ ബി.ജെ.പി. നേതാവ് ടി.ടി.സാഗറിന്റെ വീട്ടിലായിരുന്നു രക്ഷാബന്ധന്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ സി.പി.എം. മേഖലകളില്‍നിന്ന് ഏതാനുംപേര്‍ എത്തിയതാണ് നേതൃത്വത്തെ പ്രകോപിതരാക്കിയത്. ഇതോടെ സംഘടിച്ചെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ പരിപാടി നടത്തുന്നത് തടയുകയായിരുന്നു. വിവരം അറിഞ്ഞ് നീലേശ്വരം പോലീസെത്തി പ്രവര്‍ത്തകരെ മാറ്റിയതിനാല്‍ പ്രശ്‌നങ്ങള്‍ ഒഴിവായി. തുടര്‍ന്ന് രക്ഷാബന്ധന്‍ പരിപാടി നടത്തുകയും ചെയ്തു.
ബി.എം.എസ്., ബി.ജെ.പി. കൊടിമരം, പതാകകള്‍ വ്യാപകമായി നശിപ്പിച്ചു. മാര്‍ക്കറ്റ് ജങ്ഷനില്‍ എ.യു.പി. സ്‌കൂള്‍ പരിസരത്തെ ഇരുമ്പുൈപപ്പില്‍ ഉയര്‍ത്തിയ കൊടിയും പൈപ്പും പിഴുതെടുത്ത് കൊണ്ടുപോയി. തെരുവില്‍ സ്ഥാപിച്ച കൊടിമരവും കൊടിയും നശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Citizen News - Kasargod