ആലക്കോട് പ്രാദേശികസമിതി രൂപവത്കരിച്ചു

Posted on: 01 Sep 2015പെരിയ: അരവത്ത് മട്ടൈങ്ങാനം പൂബാണംകുഴി ക്ഷേത്ര കഴകത്തിന്റെ ആലക്കോട് പ്രാദേശിക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ പി.ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു. ക്ഷേത്രകഴകം പ്രസിഡന്റ് ശിവരാമന്‍ മേസ്ത്രി യോഗം ഉദ്ഘാടനം ചെയ്തു. കഴകത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
എസ്.എസ്.എല്‍.സി., പ്ലസ്ടു വിജയികളെ അനുമോദിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉപഹാരം നല്കി. പ്രാദേശികസമിതി ഭാരവാഹികളായി പി.ഗോപിനാഥന്‍ (പ്രസി.), കെ.അനിരുദ്ധന്‍, ബാലഗോപാലന്‍ (വൈ.പ്രസി.), എ.വി.ബാലകൃഷ്ണന്‍ (സെക്ര.), കെ.ഗംഗാധരന്‍, ഭാസ്‌കരന്‍ (ജോ.സെക്ര.), എ.ദാമോദരന്‍ (ഖജാ.).

ഉറൂബ് ജന്മശതാബ്ദി ആഘോഷം

നീലേശ്വരം:
പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ ജന്മശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ നിള സാഹിത്യ ട്രസ്റ്റ് സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സുധി ഓര്‍ച്ച, എച്ച്.കെ.ദാമോദരന്‍, വിജയന്‍ പനമരം എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod