ഓണാഘോഷവും വാര്‍ഷിക ജനറല്‍ബോഡി യോഗവും

Posted on: 01 Sep 2015നീലേശ്വരം: നീലേശ്വരം എന്‍.എസ്.സി. ബാങ്ക് റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും വാര്‍ഷിക ജനറല്‍ബോഡി യോഗവും നടത്തി. പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കെ.സി.മാനവര്‍മ രാജ ഉദ്ഘാടനംചെയ്തു. പി.കെ.ബാലന്‍ സ്വാഗതവും നന്ദകുമാര്‍ കോറോത്ത് നന്ദിയും പറഞ്ഞു. ടി.വി.വിജയന്‍ മാസ്റ്റര്‍, കെ.മോഹനന്‍, സി.വി.രമേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അവാര്‍ഡുകള്‍ നേടിയ റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളായ സുധീര്‍ മാടക്കത്ത്, പി.ഗോവിന്ദന്‍ എന്നിവരെ ആദരിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു.

ഗുരുദേവജയന്തി ആഘോഷം


നീലേശ്വരം:
തീര്‍ഥങ്കര ഗുരുമന്ദിരത്തില്‍ ശ്രീനാരായണഗുരുവിന്റെ ജയന്തി ആഘോഷിച്ചു. ജയന്തിസമ്മേളനം പ്രൊഫ. എന്‍.ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണന്‍, പ്രമോദ് കരുവളം, ടി.പ്രഭാകരന്‍, ഗീതാ സുരേന്ദ്രന്‍, എം.എം.കരുണാകരന്‍, ടി.രാഘവന്‍, അനൂപ് തീര്‍ഥങ്കര, ടി.ഗംഗാധരന്‍, ടി.സുരേന്ദ്രന്‍, ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

നടപടി സ്വീകരിക്കണം


നീലേശ്വരം:
ദേശീയപാതയിലെ പള്ളിക്കര റെയില്‍വേ മേല്പാലം യാഥാര്‍ഥ്യമാകുന്നതുവരെ റെയില്‍വേ ഗേറ്റിന് 50 മീറ്റര്‍ അകലെ നിര്‍മിച്ച അണ്ടര്‍ ബ്രിഡ്ജ് താത്കാലികമായി ജീവന്‍രക്ഷാ വാഹനങ്ങള്‍ക്കും മറ്റു ചെറുവാഹനങ്ങള്‍ക്കും ഗതാഗതയോഗ്യമാക്കി കടത്തിവിടാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ സര്‍വോദയ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ ഉദ്ഘാടനംചെയ്തു. നന്ദകുമാര്‍ കോറോത്ത്, എ.വി.പദ്മനാഭന്‍, എം.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ലയണ്‍സ് ഡിസ്ട്രിക്ടിന്റെ പെന്‍ഷന്‍പദ്ധതി സപ്തംബറില്‍ തുടങ്ങും


നീലേശ്വരം:
ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ മുതല്‍ പെന്‍ഷന്‍പദ്ധതി ആരംഭിക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുജിത്ത് അറിയിച്ചു. നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബിലെ ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശന സമ്മേളനത്തിലാണ് 'വഴികാട്ടി' എന്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് സെക്രട്ടറി ഡോ. എസ്.രാജീവ്, റീജണല്‍ ചെയര്‍പേഴ്‌സണ്‍ വി.ബാലന്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ടി.ജാഫര്‍, ജില്ലാ ചെയര്‍മാന്മാരായ ഇ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, എം.മൂസ, ഗോപിനാഥന്‍ മുതിരക്കാല്‍, സെക്രട്ടറി എന്‍.കെ.പ്രവീണ്‍കുമാര്‍, എന്‍.ഐ.ഹൈദരാലി, സി.സതീശന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod