നെഹ്രു കോളേജില്‍ അധ്യാപകസംഗമം

Posted on: 01 Sep 2015നീലേശ്വരം: പടന്നക്കാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സപ്തംബര്‍ അഞ്ചിന് 10 മണിക്ക് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ അധ്യാപകരെ പങ്കെടുപ്പിച്ച് അധ്യാപകസംഗമം സംഘടിപ്പിക്കാന്‍ ഡോ. വി.ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂര്‍വവിദ്യാര്‍ഥി സംഘടനായോഗം തീരുമാനിച്ചു. 1968 മുതല്‍ കോളേജില്‍ പഠിക്കുകയും പിന്നീട് വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുകയുംചെയ്ത മുഴുവന്‍ പൂര്‍വവിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. മുന്‍ കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി.ഗംഗാധരന്‍ പരിപാടി ഉദ്ഘാടനംചെയ്യും.
ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കോറോത്ത് സ്വാഗതവും സി.വി.രമേശ് നന്ദിയും പറഞ്ഞു. പ്രൊഫ. കെ.പി.ജയരാജന്‍, ഡോ. നസീമ.കെ., പി.ജയരാജന്‍, സി.എച്ച്.ബാലചന്ദ്രന്‍, ഡോ. പി.വി.പുഷ്പജ, അബ്ദുള്‍റസാഖ് തായലക്കണ്ടി, ഡോ. പി.സന്തോഷ്‌കുമാര്‍, കെ.രമാവതി, കെ.വി.ശബരീനാഥന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod