ബഡ്‌സ് സ്‌കൂളില്‍ ഓണസംഗമം

Posted on: 01 Sep 2015പെരിയ: ഏത് സാഹചര്യത്തിലായാലും ഒരു ജീവന്‍ എടുക്കുന്നത് ന്യായീകരിക്കപ്പെടുന്നതല്ലെന്ന് നടന്‍ വിനീത്കുമാര്‍ പറഞ്ഞു. കാസര്‍കോട്ടെയും കണ്ണൂെരയും സംഭവവികാസങ്ങള്‍ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നതാണെന്ന് വിനീത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഒരുക്കിയ ഓണസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നല്കുന്ന പഠന-വിനോദ ഉപകരണങ്ങള്‍ വിനീത് കുമാര്‍ കുട്ടികള്‍ക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രാജന്‍, വാര്‍ഡംഗം വിനോദ്കുമാര്‍ പള്ളയില്‍വീട്, മാധവന്‍ പുക്കളം, ബേക്കല്‍ എസ്.ഐ. ആദംഖാന്‍, പി.ടി.എ. പ്രസിഡന്റ് മുസ്തഫ പാറപ്പള്ളി, പ്രിന്‍സിപ്പല്‍ ദീപ പേരൂര്‍, ജില്ലാ സെക്രട്ടറി വാസുദേവന്‍, മോഹനന്‍, ശശികുമാര്‍, ദിലീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ആര്‍.ശ്രീകാന്ത് സ്വാഗതം പറഞ്ഞു.

More Citizen News - Kasargod