ടി.ടി.ഐ. കലോത്സവം: സ്റ്റേജിതര മത്സരങ്ങളില്‍ നീലേശ്വരം എസ്.എന്‍.ടി.ടി.ഐ. മുന്നില്‍

Posted on: 01 Sep 2015ചിറ്റാരിക്കാല്‍: ജില്ലാതല ടി.ടി.ഐ. കലോത്സവം കണ്ണിവയല്‍ ഗവ. ടി.ടി.ഐ.യില്‍ ചൊവ്വാഴ്ച നടക്കും. കണ്ണിവയല്‍ ഗവ. ടി.ടി.ഐ., ഡയറ്റ് മായിപ്പാടി, നീലേശ്വരം എസ്.എന്‍.ടി.ടി.ഐ., നായന്മാര്‍മൂല ടി.ഐ.ടി.ടി.ഐ. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ടി.ടി.ഐ. കലോത്സവത്തോടൊപ്പം ജില്ലാതല അധ്യാപക കലോത്സവവും നടക്കും. രണ്ട് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ രാവിലെ 10ന് ആരംഭിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്റെ ഭാഗമായി നടന്ന സ്റ്റേജിതര മത്സരങ്ങളില്‍ 39 പോയിന്റോടെ നീലേശ്വരം എസ്.എന്‍.ടി.ടി.ഐ. മുന്നിലെത്തി. കാസര്‍കോട് ടി.ഐ.ടി.ടി.ഐ. 33 പോയിന്റും കണ്ണിവയല്‍ ടി.ടി.ഐ. 31 പോയിന്റും ഡയറ്റ് മായിപ്പാടി 27 പോയിന്റും നേടി.

More Citizen News - Kasargod