പാര്‍ട്ടി നേതാക്കന്മാര്‍ അണികളെ കയറൂരിവിട്ടിരിക്കുന്നു -ഡീന്‍ കുര്യാക്കോസ്‌

Posted on: 01 Sep 2015കാസര്‍കോട്: സംസ്ഥാനത്തെ ക്രമസമാധാനനില മനപ്പൂര്‍വം തകര്‍ക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ഗൂഢാലോചന നടത്തിയ പാര്‍ട്ടി നേതാക്കന്മാര്‍ അണികളെ കയറൂരിവിട്ടിരിക്കുകയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. കൊലപാതകം നടത്തിയും കുറ്റവാളികളെ സംരക്ഷിച്ചും ആഘോഷവേളകളില്‍പ്പോലും ജനങ്ങളുടെ ജീവിതം തടസ്സപ്പെടുത്തുന്ന ബി.ജെ.പി.യും സി.പി.എമ്മും കേരളത്തിന്റെ തീരാശാപമാണ്. അക്രമികളെ അമര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കാസര്‍കോട്ട് പറഞ്ഞു.

More Citizen News - Kasargod