ഓണം

Posted on: 01 Sep 2015പൊയിനാച്ചി: കരിച്ചേരി എ.കെ.ജി. കലാകേന്ദ്രം, കൂട്ടപ്പുന്ന സ്വസ്തി ക്ലബ്, ഇ.എം.എസ്. വായനശാല എന്നിവയുടെ നേതൃത്വത്തില്‍ കരിച്ചേരിയില്‍ ഓണാഘോഷഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു.
ഓലമെടയല്‍, പ്രശ്‌നോത്തരി, വനിതകളുടെ പഞ്ചഗുസ്തി, മാവേലിക്കൊരു മിസ്‌കോള്‍, ഓണത്തല്ല് എന്നിവ ആകര്‍ഷകമായി.
നടക്കാവ് ദ്വയം നാടകവേദിയുടെ അരങ്ങില്‍ രണ്ടുപേരുള്ള 'കനല്‍' നാടകവും കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ ഉള്‍പ്പെടുന്ന 'ഓണനിലാവ്' പരിപാടിയും നടന്നു.
സാംസ്‌കാരികസമ്മേളനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് ഉദ്ഘാടനംചെയ്തു. കെ.വി.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. എസ്.എസ്.എല്‍.സി.- പ്ലസ്ടു ഉന്നതവിജയികളെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ഗൗരിയും പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അജയന്‍ പനയാലും ഉപഹാരം നല്കി.
ഗ്രാമപ്പഞ്ചായത്തംഗം ടി.അപ്പക്കുഞ്ഞി, എ.ബാലകൃഷ്ണന്‍, പി.മണിമോഹന്‍, കെ.വി.കൃഷ്ണന്‍, എ.വേണുഗോപാലന്‍, പി.ഗോപിനാഥന്‍, പി.പുഷ്പ, കെ.വിപിത, ടി.മധുസൂതനന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod