ഇരുട്ട്; കൂട്ടിന് പട്ടിക്കൂട്ടം

Posted on: 01 Sep 2015കാഞ്ഞങ്ങാട്: തെരുവുവിളക്കുകള്‍ കണ്ണടച്ചതോടെ കാഞ്ഞങ്ങാട് ടൗണ്‍ ഇരുട്ടിലായി. കോട്ടച്ചേരി ട്രാഫിക് ജങ്ഷന്‍മുതല്‍ നോര്‍ത്ത് കോട്ടച്ചേരിവരെയുള്ള ഭാഗങ്ങളിലെ തെരുവുവിളക്കുകളാണ് കത്താത്തത്. രാത്രി ഒമ്പതുവരെ കടകളിലെ പ്രകാശം കിട്ടുമെങ്കിലം കടകള്‍ക്ക് ഷട്ടര്‍ വീഴുന്നതോടെ ഇവിടം പൂര്‍ണമായും ഇരിട്ടിലാകും.
രാത്രി ബസ്, തീവണ്ടി യാത്രകഴിഞ്ഞ് നഗരത്തിലെത്തുന്നവരും അതിരാവിലെ പത്രവിതരണത്തിനെത്തുന്നവരും നടക്കാനിറങ്ങുന്നവരുമാണ് നഗരത്തിലെ ഇരുട്ടില്‍ തപ്പിത്തടയേണ്ടിവരുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും തമ്പടിച്ചിരിക്കുന്ന നായ്കൂട്ടങ്ങളുടെ വിഹാരകേന്ദ്രംകൂടിയാണ് ഈ ഇരുട്ട്.
രണ്ടാഴ്ചയിലധികമായി പ്രകാശിക്കാത്ത തെരുവുവിളക്കിന്റെ കാര്യത്തില്‍ നഗരസഭയുടെഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഡിവൈഡറുകളില്‍ പ്രകാശിക്കുന്ന പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍, വിളക്കുകാലുകളിലെ പരസ്യബോര്‍ഡുകള്‍ പലതവണ മാറിയെങ്കിലും വെളിച്ചംമാത്രം പുറത്തുകണ്ടില്ല.

More Citizen News - Kasargod