കേന്ദ്രത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പ്രണയത്തില്‍ -നളിന്‍കുമാര്‍ കട്ടീല്‍ എം.പി.

Posted on: 01 Sep 2015കാസര്‍കോട്: ഡല്‍ഹിയിലെത്തിയാല്‍ കോണ്‍ഗ്രസും സി.പി.എമ്മും പ്രണയത്തിലാണെന്നും കേരളത്തിലെത്തുമ്പോള്‍ ബന്ധം വേര്‍പെടുന്നുവെന്നും ദക്ഷിണകര്‍ണാടക എം.പി. നളിന്‍കുമാര്‍ കട്ടില്‍ പറഞ്ഞു. നവോത്ഥാനമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ പക്ഷപാതരഹിതമായ വികസനത്തിന് ജനപക്ഷബദല്‍ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. കാസര്‍കോട്ട് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് കോണ്‍ഗ്രസ് മുക്ത ഭാരതം യാഥാര്‍ഥ്യമായിരിക്കുന്നു. ഭരതത്തെ ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി. സര്‍ക്കാറിന് സാധിച്ചുവെന്നും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുധാമ ഗോസാഡ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സുരേഷ്‌കുമാര്‍ ഷെട്ടി, പ്രമീള സി.നായക്, സഞ്ജീവ ഷെട്ടി, പി.രമേശ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod