ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനംചെയ്തു

Posted on: 01 Sep 2015ചിറ്റാരിക്കാല്‍: വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രാമപ്പഞ്ചായത്ത് കാര്യാലയമാണ് ചിറ്റാരിക്കാലില്‍ ഇതോടെ നിലവില്‍വന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈസ്റ്റ് എളേരിയില്‍ വികസനക്കുതിപ്പ് സാധ്യമാക്കാന്‍ കഴിഞ്ഞെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അവകാശപ്പെട്ടു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജയിംസ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി.നായര്‍, മോഹനന്‍ കോളിയാട്ട്, സണ്ണി കോയിത്തുരുത്തേല്‍, ജെസി ടോം, ബളാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ടോമി പ്ലാച്ചേരി, മറിയാമ്മ ചാക്കോ, മിനി ചെറിയാന്‍, പി.കെ.ചന്ദ്രശേഖരന്‍, എസ്.എം.കൗസല്യ, ഫാ. അഗസ്റ്റ്യന്‍ പാണ്ഡിയേന്മാക്കല്‍, പ്രഭാകരന്‍ വാഴുന്നോെറാടി, സുരേന്ദ്രന്‍ നായര്‍, സൈമണ്‍ പള്ളത്തുകുഴി, ജോയി കുര്യാലപ്പുഴ, ടി.എം.ജോസ് തയ്യില്‍, ജനപ്രതിനിധികള്‍, രാഷ്ട്ീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തയ്യാറാക്കിയ വേദിയിലായിരുന്നു ഉദ്ഘാടനസമ്മേളനം. നാലായിരത്തിലധികം പേര്‍ പങ്കെടുത്ത ഘോഷയാത്രയും നടന്നു.

More Citizen News - Kasargod