ക്ഷേമനിധി: വില്ലേജ് സന്ദര്‍ശനം നടത്തുന്നു

Posted on: 01 Sep 2015കാസര്‍കോട്: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളെ ചേര്‍ക്കുന്നതിനും വില്ലേജ് സന്ദര്‍ശന പരിപാടി രാവിലെ 10 മുതല്‍ രണ്ട് മണിവരെ നടത്തും. തീയതി, വില്ലേജ്, സ്ഥലം ക്രമത്തില്‍. സപ്തംബര്‍ മൂന്നിന് - കുറ്റിക്കോല്‍- ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കുറ്റിക്കോല്‍, എട്ടിന്- കൊളത്തൂര്‍- വില്ലേജ്ഓഫീസ്, കൊളത്തൂര്‍, 11ന്- കാഞ്ഞങ്ങാട്- വില്ലേജ് ഓഫീസ് കാഞ്ഞങ്ങാട്, 15ന് തെക്കില്‍, കളനാട്- ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, 18ന് കടമ്പാര്‍, മീഞ്ച- മീഞ്ച ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, 22ന് ഭീമനടി- ഭീമനടി വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, 26ന് വലിയപറമ്പ- വലിയപറമ്പ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, 29ന് ചിറ്റാരിക്കാല്‍- ജയകേരള വായനശാല കടുമേനി എന്നിവിടങ്ങളിലായി നടക്കും.

More Citizen News - Kasargod