ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം

Posted on: 01 Sep 2015കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെയും 21 ഗ്രാമപ്പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികളിലുള്‍പ്പെട്ട ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ഇതില്‍ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ഉപാധികളോടെയാണ് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്തിന്റെ നാല് ഭേദഗതി പ്രോജക്ടുകള്‍ക്കും അംഗീകാരം നല്‍കി. മൂന്ന് പുതിയ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി. ഒരു പ്രോജക്ട് ഒഴിവാക്കി. മുളിയാര്‍, കിനാനൂര്‍-കരിന്തളം, ബെള്ളൂര്‍, മടിക്കൈ, തൃക്കരിപ്പൂര്‍, ബദിയടുക്ക, പിലിക്കോട്, കുമ്പഡാജെ, വലിയപറമ്പ, ചെങ്കള, കുമ്പള, പൈവളികെ പുല്ലൂര്‍-പെരിയ, ഉദുമ, ദേലംപാടി, കയ്യൂര്‍, ചീമേനി, അജാനൂര്‍, മംഗല്‍പാടി എന്നീ പഞ്ചായത്തുകളുടെ ഭേദഗതികള്‍ അംഗീകരിച്ചു. കാറഡുക്ക, മീഞ്ച, പടന്ന പഞ്ചായത്തുകളുടെ ഭേദഗതികള്‍ക്കും ഉപാധികളോടെ അംഗീകാരം നല്‍കി.

More Citizen News - Kasargod