പ്രതിഷേധിച്ചു

Posted on: 01 Sep 2015കാസര്‍കോട്: പ്രമുഖ കന്നട എഴുത്തുകാരനും ഹംബിയിലെ കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും അധ്യാപകനുമായിരുന്ന മല്ലേശപ്പ എം. കലബുര്‍ഗിയുടെ കൊലപാതകത്തില്‍ എ.ഐ.ടി.യു.സി. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. മരണത്തില്‍ അനുശോചിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. കൃഷ്ണന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി.വിജയകുമാര്‍, എം.സഞ്ജീവഷെട്ടി, പി.എന്‍.ആര്‍. അമ്മണ്ണായ, എ.അമ്പൂഞ്ഞി, പി.കുഞ്ഞമ്പു, സി.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod