സുരയ്യ വുമണ്‍സ് ഫോറം പ്രവര്‍ത്തനം വ്യാപിപ്പിക്കും

Posted on: 01 Sep 2015കാസര്‍കോട്: മൊഗ്രാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരയ്യ വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ത്രിതല പഞ്ചായത്തുകളിലെ വനിതാ പ്രതിനിധികളെക്കൂടി പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. കമല സുരയ്യയുടെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരെ ആദരിക്കും. വിമന്‍സ് ഫോറത്തിന്റെ പ്രഥമ മാധ്യമ അവാര്‍ഡ് ജയനാദം മാസികയ്ക്ക് നല്കും. 25,000 രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
സുരയ്യ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അബ്ദുല്ല, സെക്രട്ടറി നൂര്‍ജഹാന്‍ ബീഗം, ഷെഫീഖ് നസ്രുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod