ഗുരുജയന്തി

Posted on: 31 Aug 2015പനജി: ഗോവയിലെ പോണ്ട ശ്രീനാരായണഗുരു മെമ്മോറിയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗുരുമന്ദിരത്തില്‍ ജയന്തി ആഘോഷങ്ങള്‍ നടന്നു. ഗോവ പൊതുമരാമത്ത്മന്ത്രി സുധിന്‍ ധവളിക്കര്‍ മുഖ്യാതിഥിയായിരുന്നു. എം.എല്‍.എ. ലവു മാമലേട്ടാര്‍, നോര്‍ത്ത് ഗോവ ജില്ലാ കളക്ടറും മലയാളിയുമായ നിളാ മോഹനന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ഗുരുമെമ്മോറിയല്‍ സൊസൈറ്റി പ്രസിഡന്റ് ആര്‍.പി.പണിക്കര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി.ജയമോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി കെ.പി.ശശിധരന്‍ നന്ദി പറഞ്ഞു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നഗരപ്രദക്ഷിണ ഘോഷയാത്ര, ഭജന, വിവിധ കലാപരിപാടികള്‍, പ്രഭാഷണം തുടങ്ങിയവ ഉണ്ടായി.

More Citizen News - Kasargod