എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പ ഉടന്‍ എഴുതിത്തള്ളണം

Posted on: 31 Aug 2015കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തത്തില്‍ കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ജപ്തി നേരിടുന്ന ദുരിതബാധിതരുടെ ബാങ്ക് വായ്പ അടിയന്തരമായി എഴുതിത്തള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. എല്ലാ സര്‍ക്കാര്‍ ആസ്​പത്രികളിലും ദുരിതബാധിതര്‍ക്കുള്ള മരുന്ന് ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. തോമസ് പറമ്പകത്ത്, ദിനേശന്‍ പുഞ്ചക്കാട്, കെ.ബാലഗോപാലന്‍, പി.ആര്‍. കുഞ്ഞിരാമന്‍, കെ.നാരായണന്‍ മാസ്റ്റര്‍, പ്രമോദ് കരുവളം, കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍, ചന്ദ്രന്‍ പടന്നക്കാട്, പി.വി. മൊയ്തീന്‍കുഞ്ഞി, നിയാസ് ഹൊസ്ദുര്‍ഗ്, ഭാസ്‌കരന്‍ ചാത്തമത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod