കുടുംബമേള

Posted on: 31 Aug 2015മഞ്ചേശ്വരം: മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കുടുംബമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ.അലി അധ്യക്ഷത വഹിച്ചു. കുബ്‌റ, മുഹമ്മദ്, മുഹമ്മദ് അസിന്‍, ആരിഫ മൊയ്തീന്‍, പുഷ്പരാജ്, അലികുഞ്ഞി, പവിത്രന്‍ എന്നിവര്‍ സംബന്ധിച്ചു.
മണല്‍കടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍
മഞ്ചേശ്വരം:
ടിപ്പര്‍ലോറിയില്‍ മണല്‍കടത്തുന്നതിനിടെ ഡ്രൈവറെ അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകിട്ട് പൈവളിഗെ ലാല്‍ബാഗില്‍വെച്ചാണ് മണല്‍കടത്ത് പിടികൂടിയത്. ഡ്രൈവര്‍ കുഞ്ചത്തൂരിലെ എം.കെ.മുഹമ്മദി(52)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്.
ലോറിക്കുപിന്നില്‍ സ്‌കൂട്ടറിടിച്ച് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്
മഞ്ചേശ്വരം:
ലോറിക്കുപിന്നില്‍ സ്‌കൂട്ടറിടിച്ച് ദമ്പതിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മജിബയല്‍ നാട്ടക്കല്ലിലെ മണികണ്ഠന്‍(45), ഭാര്യ ദിവ്യ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരം ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലാണ് അപകടം. ഓടിക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയിലിടിക്കുകയായിരുന്നു.

More Citizen News - Kasargod