ഗുരുദേവജയന്തി ആഘോഷിച്ചു

Posted on: 31 Aug 2015നീലേശ്വരം: ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി തീര്‍ഥങ്കര ഗുരുമന്ദിരത്തില്‍ പുലര്‍ച്ചെമുതല്‍ വിശേഷാല്‍ പൂജകള്‍, പതാക ഉയര്‍ത്തല്‍, ഗുരുജയന്തി സമ്മേളനം, ഗുരുപൂജ, പായസവിതരണം, ഉന്നതവിജയികള്‍ക്കുള്ള അനുമോദനം എന്നിവ ഉണ്ടായി.
എസ്.എന്‍.ഡി.പി. യോഗം പൂവാലംകൈ, കിഴക്കെക്കരമ്മല്‍ ശാഖകള്‍ ഗുരുദേവജയന്തി ആഘോഷിച്ചു. ദീപാരാധന, പ്രാര്‍ഥന, പായസവിതരണം എന്നിവ നടന്നു.
തൃക്കരിപ്പൂര്‍: എസ്.എന്‍.ഡി.പി. ഒളവറ ശാഖയില്‍ നടന്ന ശ്രീനാരായണജയന്തി ആഘോഷം തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വി.വി.വിജയന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, എം.മോഹനന്‍, ടി.വി.ഭാസ്‌കരന്‍, കെ.പ്രഭാകരന്‍, പി.ദാമു, കെ.ലീല എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയും നടന്നു.
കൂലേരി ശാഖയില്‍ പുഷ്പാര്‍ച്ചനയും പായസവിതരണവും നടന്നു. കെ.കുഞ്ഞിക്കൃഷ്ണന്‍, കെ.വി.രാജേഷ്, സി.പ്രകാശന്‍, കെ.ചെറിയമ്പു, കെ.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാലിക്കടവ്, ചൂരിക്കൊവ്വല്‍ എന്നിവിടങ്ങളിലും ഗുരുജയന്തി ആഘോഷം നടന്നു.
വടക്കേ തൃക്കരിപ്പൂര്‍ ശാഖയുടെ നേതൃത്വത്തില്‍ വൈക്കത്ത് ഗുരുമന്ദിരത്തില്‍ ഗുരുപൂജ, പ്രാര്‍ഥന, പുഷ്പാര്‍ച്ചന എന്നിവ നടന്നു. കെ.കുഞ്ഞമ്പു, പി.ദേവരാജന്‍, കെ.തമ്പാന്‍, വിത്തന്‍ രവി എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod