നീലേശ്വരത്ത് രണ്ടുപേര്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റു

Posted on: 31 Aug 2015നീലേശ്വരം: തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഗരസഭാധ്യക്ഷയുടെ ഫണ്ടില്‍നിന്ന് ചികിത്സാ സഹായധനം വിതരണംചെയ്തതിന് പിന്നാലെ നീലേശ്വരം നഗരത്തില്‍ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. നഗരത്തില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് രണ്ടുപേരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കണവാടി അധ്യാപിക എം.ഗീതയെയും പടിഞ്ഞാറ്റംകൊഴുവലിലെ പി.മണികണ്ഠന്‍ നായരെയുമാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നഗരസഭയില്‍ ഇതിനകം മുപ്പതോളം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. നഗരസഭാംഗം വി.വി.ഗോപാലനും തെരുവുനായയുടെ കടിയേറ്റിരുന്നു. തുടര്‍ന്നാണ് ചികിത്സാസഹായം നല്കാനുള്ള പദ്ധതിക്ക് നഗരസഭ തീരുമാനിച്ചത്. കഴിഞ്ഞദിവസമാണ് സഹായധനം ആദ്യമായി വിതരണംചെയ്തത്.

More Citizen News - Kasargod