ഇലക്ട്രിക്കല്‍ വയര്‍മാന്‍മാര്‍ സൗജന്യമായി വീട് വൈദ്യുതീകരിച്ചു

Posted on: 31 Aug 2015നീലേശ്വരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി വീട് വൈദ്യുതീകരിച്ചു. മോനാച്ചയിലെ അമ്മിണി അമ്മയുടെ വീടാണ് സൗജന്യമായി വൈദ്യുതീകരിച്ചത്. കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ.പി.ശശി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി.രാഘവന്‍, മാവുങ്കാല്‍ വൈദ്യുതി ഓഫീസ് ഓവര്‍സിയര്‍ കെ.വിജയന്‍, ബ്രദര്‍ ക്രിസ്റ്റി, എ.സോമരാജന്‍, പി.തമ്പാന്‍, എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സെമിനാര്‍

നീലേശ്വരം: മില്‍മ മലബാര്‍ മേഖലാ യൂണിറ്റ് ബിരിക്കുള ക്ഷീരോത്പാദകസംഘം പാല്‍ ഗുണനിലവാര ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണന്‍ ഉദ്ഘാടനംചെയ്തു. കെ.ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെ.പി.ചിത്രലേഖ, എം.കുഞ്ഞുമാണി, കെ.മാധവന്‍, എ.രമണന്‍, മേരി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod