പുല്ലൂര്‍ ഗവ. യു.പി.യില്‍ 'മധുരം മലയാളം'

Posted on: 31 Aug 2015പുല്ലൂര്‍: പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളില്‍ 'മധുരം മലയാളം' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പി സ്ഥാനം ഒഴിഞ്ഞ മരുതംപാടി നാരായണന്‍ പത്മനാഭനും പുല്ലൂരിലെ വി.എന്‍.കെ. കണ്‍സ്ട്രക്ഷന്‍സ് ഉടമ വി.നാരായണന്‍ മേസ്ത്രിയും ചേര്‍ന്നാണ് 'മധുരം മലയാളം' തുടങ്ങിയത്. തുടര്‍ച്ചയായി എട്ടാംതവണയാണ് ഇരുവരുംചേര്‍ന്ന് പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളില്‍ 'മധുരം മലയാളം' നടപ്പാക്കുന്നത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മരുതംപാടി നാരായണന്‍ പത്മനാഭനും വി.നാരായണന്‍ മേസ്ത്രിയും ചേര്‍ന്ന് മാതൃഭൂമി ദിനപത്രം പ്രഥമധ്യാപകന്‍ ജി.ശിവരാജനും സ്‌കൂള്‍ ലീഡര്‍ എം.നന്ദനയ്ക്കും കൈമാറി. പി.ടി.എ. പ്രസിഡന്റ് വി.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മദര്‍ പി.ടി.എ. പ്രസിഡന്റ് വി.ഗീത, സീനിയര്‍ അസിസ്റ്റന്റ് പി.ചന്ദ്രിക, സ്റ്റാഫ് സെക്രട്ടറി കെ.ചന്ദ്രന്‍, മാതൃഭൂമി പെരിയ ലേഖകന്‍ അനില്‍ പുളിക്കാല്‍ എന്നിവര്‍ പങ്കെടുത്തു. പ്രഥമധ്യാപകന്‍ ജി.ശിവരാജന്‍ സ്വാഗതവും പി.ടി.രാജേഷ് നന്ദിയും പറഞ്ഞു.

More Citizen News - Kasargod